ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ആശങ്ക കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,267 പേര്‍ക്കാണ്പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 66,85,083 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 884 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയര്‍ന്നു.
നിലവില്‍ 9,19,023 പേര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്.
കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.