ഡല്‍ഹി: രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 11 ദിവസത്തിനിടെ 10 ലക്ഷം പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,893 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്. രോഗമുക്തി നിരക്ക് 82.58 ശതമാനമായി ഉയര്‍ന്നു.

പുതുതായി രോഗമുക്തരായവരില്‍ 73 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, കേരളം, ഒഡിഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ്. 13,000 രോഗമുക്തരോടെ മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 82,170 പേര്‍ രോഗികളായി.