രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. പ്രതിദിന രോഗികൾ അര ലക്ഷത്തിൽ താഴെയായി. ഇന്ന് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,698 കേസുകളാണ്. 1,183 പേർ മരിച്ചു.
ഇതോടെ ആകെ കൊവിഡ് കേസുകൾ 3,01,83,143 ആയി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2.91 ആയി. മരിച്ചവരുടെ ആകെ എണ്ണം 3,94,493 ആണ്.
അതിനിടെ, ഡെൽറ്റ പ്ലസ് വകഭേദം പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളിൽ അടിയന്തിരമായി കണ്ടയ്ൻമെന്റ് നടപടികളെടുക്കാൻ 11 സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.
അതേസമയം, കൊവിഡ് മൂന്നാം തരംഗം രണ്ടാം രംഗത്തേക്കാൾ കഠിനമാകില്ലെന്ന് ഐസിഎംആർ പഠനം ചൂണ്ടിക്കാട്ടുന്നു. വാക്‌സിൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.



