രാജ്യത്ത് ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത.ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്.

പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിനിടെ തുടര്‍ച്ചയായ 11 ആഴ്ചകളുടെ ഇടിവിന് ശേഷം ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച കോവിഡ് കേസുകളില്‍ 7.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.