ദില്ലി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിനടുത്ത്. ഇന്നലെ 1095 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 99,773 ആയി.രോഗ ബാധിതരുടെ എണ്ണം 64 ലക്ഷത്തിനടുത്ത് എത്തി. വ്യാഴാഴ്ച 81,484 പേര്‍ കൂടി രോഗ ബാധിതരായി. ഇതുവരെ 63, 94,069 പേരാണ് രോഗ ബാധിതര്‍ ആയത്. എന്നാല്‍ ഇവരില്‍ 53 ലക്ഷത്തിലധികം പേരും രോഗമുക്തി നേടി. 53,52,078 പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9, 42,217 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. മഹാരാഷ്ട്രയില്‍ 16,476 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട് 5,688, കര്‍ണാടക 10,070, എന്നിങ്ങനെയാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്.