തിരുവനന്തപുരം : കേരളത്തില്‍ ഉറവിടം അറിയാത്ത കോവിഡ് കേസുകളും സമ്പര്‍ക്കപ്പകര്‍ച്ചയുടെയും എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 413 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നത്. ദിവസേനയുള്ള രോഗികളുടെ എണ്ണം 200 കടന്നുവെന്ന സ്വാഭാവികമായ ആശങ്കയ്ക്കിടയിലാണ് ഈ കണക്കുകള്‍.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരിലെ രോഗബാധയ്ക്കു പുറമേ, സംസ്ഥാനത്തിനകത്തും തന്നെയുള്ള യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും രോഗം വ്യാപിക്കുന്നതാണ് ആരോഗ്യ സംവിധാനങ്ങളെ കുഴക്കുന്നത്.സാമൂഹ്യ സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗം പകരുന്നുവെങ്കിലും, ഉറവിടം കണ്ടെത്താന്‍ ആവാത്തതും സമൂഹത്തില്‍ വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്.