യു.ഡി.എഫിനും മുസ്​ലിംലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എ.വിജയരാഘവന്‍. ജനവിധിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസും യു.ഡി.എഫും തയ്യാറാകുന്നുവെങ്കില്‍ അത്രയും നല്ലതാണെന്നും വി.ഡി സതീശ​െന്‍റ സാമുദായിക സംഘടനകള്‍ക്കെതിരായ നിലപാടിന്​ മുതിര്‍ന്ന നേതാക്കളില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും വിജയരാഘവന്‍ ആരോപിച്ചു.

”കോണ്‍ഗ്രസിന്റെ നിലപാടുകളെ മുസ്​ലിംലീഗ് അട്ടിമറിക്കുന്നു എന്ന വിമര്‍ശം തെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എം ഉയര്‍ത്തിയിരുന്നു. അതിന്റെ പേരിലാണ് സി.പി.എം മുസ്​ലിം വിരുദ്ധ നിലപാട് എടുക്കുന്നെന്ന്​ ലീഗ്​ പറഞ്ഞത്​.യു.ഡി.എഫിലെ അനൗപചാരിക ഘടകകക്ഷിയായ ജമാഅത്തെ ഇസ്​ലാമിയും ഈ പ്രചാരണത്തിന് പ്രചാരണത്തിന്റെ മുമ്ബിലുണ്ടായിരുന്നു. എന്നാല്‍, മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.മാത്രമല്ല, ഇതര മുസ്ലിം സംഘടനകളെ യോജിപ്പിച്ച്‌ സര്‍ക്കാരിനെതിരെ മുന്നോക്ക സംവരണത്തിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി.ഇതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു ലീഗിന്റെ പരിപാടി”.