യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,000 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 491 രോഗബാധിതരെ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.അതേസമയം 815 പേരാണ് ശനിയാഴ്ച്ച മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടത്.നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 14 ,941 പേരാണ്.
മേയ് 27 ന് ശേഷം ഇതാദ്യമായാണ് രോഗികളുട എണ്ണം15000 കുറയുന്നത്.ഇന്ന് രോഗം ഭേദമായവരുടെ അനുപാതത്തില്‍ യുഎഇയില്‍ രോഗമുക്തി ശതമാനം 64 ആണ്.അതേസമയം ആഗോളതലത്തില്‍ രോഗം ഭേദമാകുന്നവരുടെ നിരക്ക് 46 ശതമാനം മാത്രമാണ്.രാജ്യത്ത് ഒരാളാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ മൊത്തം മരണസംഖ്യ 288 ആയി.