യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തി പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോര്‍ജ്. മുന്‍പ് ജനപക്ഷം സംസ്ഥാന കമ്മിറ്റി യോഗം കൂടിയപ്പോള്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്.
യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്ന് പി. സി ജോര്‍ജ് നിലപാട് വ്യക്തമാക്കി. അടുത്ത ആഴ്ച ജനപക്ഷം കമ്മിറ്റി വിളിച്ചു ചേര്‍ത്തിട്ടുണ്ട്, അതില്‍ വിഷയം ചര്‍ച്ച ചെയ്യും. അതിന് ശേഷമാകും തീരുമാനം ഔദ്യോഗികമായി അറിയിക്കുകയെന്നും പി. സി ജോര്‍ജ് പറഞ്ഞു.