ന്യൂയോര്‍ക്ക് ∙ വളരെ വാശിയേറിയ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസറങ്കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യുഎസ് ഓപ്പണ്‍ സിംഗിള്‍ ഗ്രാന്‍‍ഡ് സ്ലാം കിരീടം നേടി. ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ ഒസാക്ക 1-6, 6-3, 6-3 സെറ്റുകള്‍ക്കാണ് അസറങ്കയെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യ പകുതിയിൽ അസറങ്ക 6-1, 2-0 എന്ന നിലയില്‍ ലീഡ് ചെയ്യ്തു. എന്നാല്‍ തുടര്‍ന്നു വന്ന സെറ്റുകളില്‍ ഒസാക്ക കുതിച്ചുയര്‍ന്നു. അങ്ങിനെ ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് തവണ യുഎസ് ഓപ്പണ്‍ നേടിയ നവോമി ഒസാക്ക തന്റെ മൂന്നാമത്തെ ഗ്രാന്‍‍ഡ് സ്ലാമിൽ മുത്തമിട്ടു.