യുഎഇയില്‍ വാട്ടര്‍ടാങ്കറില്‍ വാഹനമിടിച്ച് യുവാവ് മരിച്ചു.ബുധനാഴ്ച രാവിലെ 8.30-നാണ് സംഭവമെന്ന് റാസല്‍ഖൈമ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോളിങ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു.
അപകട വിവരമറിഞ്ഞ് ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സും പാരാമെഡിക്കല്‍ ജീവനക്കാരുമൊക്കെ സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി റാസല്‍ഖൈമ പൊലീസ് ട്രാഫിക് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു. റോഡിന്റെ വശത്ത് നട്ടുപിടിച്ചിരിക്കുകയായിരുന്ന ചെടികള്‍ നനയ്ക്കുന്നതിനായി ഇടതുവശത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലാണ് കാറിടിച്ചത്.