അബുദാബി;യുഎഇയില്‍ ക്വാറന്റീന് നിയമം ലംഘിച്ച 129 പേരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും ദേശീയ അണുവിമുക്ത സമയത്ത് 3 തവണ നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയവര്‍ക്കും എതിരെയാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴുമാണ് ശിക്ഷ.
ആദ്യ തവണ നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹമും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 1 ലക്ഷം ദിര്‍ഹമുമാണ് പിഴ. മൂന്നാം തവണയും നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയ്ക്കുപുറമെ 3 വര്‍ഷം വരെ തടവും ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.