യുഎഇയില്‍ ഇതുവരെ 76 ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 75098 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതായത് പരിശോധന നടത്തിയതില്‍ 1% പേര്‍ക്കു മാത്രമാണ് കോവിഡ്. കോവിഡ് സ്ഥിരീകരിച്ച മുക്കാല്‍ ലക്ഷത്തിലേറെ പേരില്‍ 90%വും രോഗമുക്തി നേടി ആശുപത്രി വിട്ടവരാണ്. ചികിത്സയിലുള്ളത് 7764 പേര്‍ മാത്രം.
അതേസമയം യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 883 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് മുമ്പ് നാല് തവണ മാത്രമാണ് ഇന്നത്തേക്കാള്‍ വലിയ എണ്ണം പുതിയ രോഗികളുണ്ടായിട്ടുള്ളത്. 994 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിനം രോഗവ്യാപന നിരക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു.