ദുബൈ: യുഎഇയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ രോഗമുക്തരുടെ എണ്ണത്തെ കവച്ചുവച്ചു. 24 മണിക്കൂറിനിടെ 716 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 704 പേര് മാത്രമാണ് രോഗമുക്തരായത്. രാജ്യത്ത് ആകെ 50,857 പേരാണ് അസുഖബാധിതരായത്. 39,857 പേര്‍ക്ക് രോഗം സുഖപ്പെട്ടു. മൂന്ന് പേരാണ് ഇന്നു മരണപെട്ടത് ഇതോടെ 321 പേരാണ് ഇതിനകം മരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ പൗരന്മാര്ക്കും വിദേശികള്‍ക്കുമിടയില്‍ 71,000 കൊവിഡ് പരിശോധന നടത്തിയാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.