മലപ്പുറം: പുളിക്കലിൽ സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് വീണ് വിദ്യാർഥിനി മരിച്ചു. നോവൽ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥി ഹയ ഫാത്തിമ ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 16 പേർക്ക് പരിക്കേറ്റു.
ഹയ പഠിക്കുന്ന സ്കൂളിന്റെ ബസ് ആന്തിയൂർക്കുന്ന് മേഖലയിൽ വച്ച് നിയന്ത്രണം നഷ്ടമായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. നിലതെറ്റിയെത്തിയ ബസ് സമീപത്തുള്ള വീടിന്റെ മതിലിലിടിച്ച് ഹയയും മുത്തച്ഛനും സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.
ബസിലുണ്ടായിരുന്ന നാൽപതോളം കുട്ടികളെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.