തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പരിപാടിയ്ക്കിടയിൽ കാലിനു പരുക്കേറ്റതിനെ തുടർന്നു മന്ത്രി ജെ. ചിഞ്ചുറാണി ചികിത്സയിൽ. കൊല്ലത്തെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിനെ തുടർന്നു മന്ത്രി ചിഞ്ചുറാണിയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
