മ​നു​ഷ്യ​രാ​ശി​ക്ക്​ ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ര്‍​ത്തി കാ​ലാ​വ​സ്ഥ​യി​ല്‍ വ​ന്‍ വ്യ​തി​യാ​നം സം​ഭ​വി​ക്കു​ന്ന​താ​യി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ റി​പ്പോ​ര്‍​ട്ട്.വരുന്ന 20 വര്‍ഷംകൊണ്ട് ആഗോളതാപനിലയിലെ ശരാശരി വര്‍ധന ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രീയവശങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ 1988-ല്‍ സ്ഥാപിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) ആറാം റിപ്പോര്‍ട്ടിലാണ് ഭൂമി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച്‌ വിവരിക്കുന്നത്.

ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​തി​ല്‍ ക​ടു​ത്ത നി​യ​​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ അ​ന്ത​രീ​​ക്ഷ ഊ​ഷ്​​മാ​വ്​ ഉ​യ​രു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ വ​രാ​നി​രി​ക്കു​ന്ന വി​പ​ത്തി​നെ ത​ട​യാ​നാ​വു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കി​യ ശാ​സ്​​ത്ര​ജ്ഞ​ര്‍ പ​റ​ഞ്ഞു. മാ​ന​വ​രാ​ശി​ക്കു​ള്ള അ​പാ​യ മു​ന്ന​റി​യി​പ്പാ​ണ്​ റി​പ്പോ​ര്‍​​ട്ടെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​​േ​ന്‍​റാ​ണി​യോ ഗു​​ട്ടെ​റ​സ്​ പ​റ​ഞ്ഞു. തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ല്‍ ഇ​നി​യും വൈ​കി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.