ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യത്തിന്റെ രണ്ടാംഭാഗത്തില്‍. 2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് രണ്ടാംഭാഗം വരുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.
ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും സിനിമ നിര്‍മ്മിക്കുക. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ തന്നെയാണ് ഇതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങിന് ശേഷം മാത്രമേ മോഹന്‍ലാല്‍ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുകയുളളൂ.