മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സം​ഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചെറിയ രോ​ഗലക്ഷണങ്ങളോടെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് കോൺറാഡ്.

കൊവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ട്വിറ്റിലൂടെ നിർദേശം നൽകി. അവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മേഘാലയിൽ ഇതുവരെ 12,586 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 11,883 പേരാണ് രോ​ഗമുക്തി നേടിയത്.