മിഷിഗൺ: ഡിട്രോയ്റ്റിലെ ആദ്യ ഇന്ത്യൻ കലാ സംസ്‌കാരിക സംഘടനയായ കേരളക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാർഷികാഘോഷം ജൂൺ 27 ശനിയാഴ്ച രാവിലെ 10 മണിമുതൽ സൂം സംവിധാനത്തിലൂടെ നടത്തപ്പെടുന്നു. 1975-ൽ സ്ഥാപിതമായ കേരളക്ലബ്ബിന്റെ നാലരപതിറ്റാണ്ടിന്റെ വളർച്ചയുടെ പ്രയാണത്തിൽ ശക്തിസ്രോതസുകളായി ഇന്നലകളിൽ ക്ലബ്ബിനെ നയിച്ച പൂർവ്വ നേതാക്കളെ ആദരിക്കുകയും ഒപ്പം കാലയവനികക്കുള്ളിലേക്കു മാറ്റപ്പെട്ടവർക്ക് പ്രണാമം അർപ്പിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പ്രശസ്ത സിനിമാതാരം വിനു മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെലോഡിയസ് പേൾസ് എന്ന സംഗീത പരുപാടിയും അവതരിപ്പിക്കും.
വളരെയേറെ ശ്രോതാക്കളെ നേടി പ്രശസ്തരായ ഗായകർ സാം തടത്തിൽ, അരുൺ സക്കറിയ, പ്രേംകുമാർ മുംബൈ, സുധീപ് പാലനാട് ഒപ്പം ഡിട്രോയിറ്റിൽ നിന്നും ബിനി പണിക്കർ എന്നിവർ ഗാനങ്ങൾ ആലപിക്കും. കേരളത്തിന്റെ തനതായ സാംസ്ക്കാരിക പൈത്രകവും മൂല്യങ്ങളും മലയാളി സമൂഹത്തിനും യുവതലമുറക്കും പകർന്നു നൽകുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലരപതിറ്റാണ്ടായി കേരളക്ലബ് നടപ്പാക്കുന്നത്. കോവിഡ് മഹാമാരിയുടെ ഈ കാലത്തു് ആരോഗ്യ പ്രവർത്തകർക്കും അവശ്യ ജീവനക്കാർക്കും വേണ്ട പരിരക്ഷകൾ എത്തിച്ചു നൽകുവാനും അവരെ ആദരിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുവാനും കേരളക്ലബ്ബിനു സാധിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഒരു പുതിയ ജീവിതക്രമത്തോട് എങ്ങനെ പൊരുത്തപ്പെടണം എന്നതിനെപ്പറ്റി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി പോസ്റ്റ് കോവിഡ് സെമിനാർ നടത്തി. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ഇന്നും പ്രയാണം തുടരുന്ന കേരളക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാർഷികാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരളക്ലബ് ചുമതലക്കാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കേരളക്ലബ് പ്രെസിഡൻറ് അജയ് അലക്സ് 734-392-4798 ബന്ധപ്പെടുക. Zoom meeting ID : 83808389711 Password: KC2020. ഫ്‌ളവേഴ്‌സ് ടീവി യൂസ്എ ഈ പരുപാടി ലൈവ് ടെലികാസ്റ് ചെയ്യുന്നതാണ് – www.facebook.com/flowerstvusa
- അലൻ ചെന്നിത്തല