വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്കിയ കേസ് കോടതി തള്ളി . ബോള്‍ട്ടന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട് .
വാഷിംഗ്ടണ്‍ ഡിസി കോതി ജഡ്ജ് റോയ്സ് ലാംബെര്‍ത്ത് ആണ് കേസ് തള്ളിയത്. പുസ്തകം താത്കാലികമായി വിലക്കിയതുകൊണ്ട് കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേസ് തള്ളിയത് .
“ദ റൂം വേര് ഇറ്റ് ഹാപ്പന്‍ഡ്’ എന്ന ബോള്‍ട്ടന്റെ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ ഇതിനോടകം അച്ചടിച്ച് വിതരണക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. വരുന്ന ചൊവ്വാഴ്ച പുസ്തകത്തിന്റെ വിതരണം തുടങ്ങാനിരിക്കെയായിരുന്നു ട്രംപ് കേസ് .
പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പദ്ധതികള്‍ തടഞ്ഞില്ലെങ്കില്‍ ബോള്ട്ടന് ക്രിമിനല്‍ നടപടികള്‍’ നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ പിന്നാലെയാണ് വാഷിംഗ്ടണിലെ ഫെഡറല്‍ കോടതിയില്‍ ട്രംപ് സിവില്‍ കേസ് ഫയല്‍ചെയ്തത്