മുട്ടിൽ മരം മുറിക്കലുമായി ബന്ധപ്പെട്ട് പ്രതികളുടെ യഥാർത്ഥ പട്ടയം ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 21 ന് മുമ്പ് ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്.

നിലവിൽ മുറിച്ച മരങ്ങൾ മാറ്റുന്നതിനും കോടതി വിലക്കേർപ്പെടുത്തി. കൂടാതെ പ്രതികളുടെ വസ്തുവിലുള്ള മരങ്ങൾ മുറിക്കുന്നതും കോടതി തടഞ്ഞു. സെർച്ച് വാറണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.