മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിശ്ചയിച്ച്‌ സര്‍കാര്‍ ഉത്തരവിറങ്ങി. എന്‍ പ്രഭാവര്‍മയാണ് മീഡിയാ സെക്രടറി. പി എം മനോജ് പ്രസ് സെക്രടറിയാവും. സി എം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രടറിമാര്‍.

എം സി ദത്തന്‍ (മെന്റര്‍, സയന്‍സ്), അഡ്വ. എ രാജശേഖരന്‍ നായര്‍ ( സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രടറി ),എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു(അസി. പ്രൈവറ്റ് സെക്രടറിമാര്‍). വി എം സുനീഷ്, അഡീഷണല്‍ പി എ, ജി കെ ബാലാജി(പേഴ്‌സണല്‍ അസിസ്റ്റന്റ്) എന്നിങ്ങനെയാണ് മറ്റ് നിയമനങ്ങള്‍. പ്രൈവറ്റ് സെക്രടറി, പൊളിറ്റിക്കല്‍ സെക്രടറി നിയമനങ്ങള്‍ നേരത്തെ നടന്നിരുന്നു. കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രടറിയായി നിയമിച്ചു. കിഫ്ബിയുടെ മേധാവി എന്ന നിലയില്‍ നല്‍കിയ സംഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണ് പുതിയ പദവി.