മുംബൈയില്‍ കനത്ത മഴ തുടരുന്നു. സെന്‍ട്രല്‍ മുംബൈയ് നതാനി റെസിഡന്‍സിയിലെ ലിഫ്റ്റിലെ വെള്ളത്തില്‍ മുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍‌ മരിച്ചു. ജല വിതരണത്തിനായുള്ള വാല്‍വ് തുറക്കാനായി ബേസ്‌മെന്റിലെത്താന്‍ ലിഫ്റ്റില്‍ കയറിയപ്പോഴാണ് അപകടം നടന്നത്. ജമീര്‍ അഹ്മദ് (32), ഷെഹ്സാദ് മൊഹമ്മദ് സിദ്ധിക് മേമന്‍ (37) എന്നിവരാണ് മരിച്ചത്.

രാത്രി മുഴുവന്‍ നീണ്ട് നിന്ന കനത്ത മഴമൂലം ബേസ്‌മെന്റില്‍ വെള്ളം കയറിയിരുന്നു. ലിഫ്റ്റിന്റെ വാതില്‍ തുറന്നയുടന്‍ വെള്ളം അകത്തേക്ക് കയറുകയും. പിന്നീട്, വാതില്‍ തുറക്കാനോ പുറത്തിറങ്ങാനോ സാധിച്ചില്ല.
വിമാനസര്‍വീസുകള്‍ക്ക് സൗദി ഏര്‍പ്പെടുത്തിയ വിലക്ക് വന്ദേ ഭാരതിനെ ബാധിക്കില്ല
ഫയര്‍ അലാം മുഴങ്ങിയതോടെ ഫ്ലാറ്റിലുള്ളവര്‍ പൊലീസിനെ വിവരം അറിയിച്ച പ്രകാരം അഗ്നിശമന സേന സ്ഥലത്തെത്തി വാതില്‍ പൊളിച്ചപ്പോഴേക്കും ഇരുവരും മുങ്ങി മരിച്ചിരുന്നു.

മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ പൊതുഗതാഗതവും ട്രെയിന്‍ ഗതാഗതവും താറുമാറായി. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ക്കെല്ലാം ഇന്നലെ അവധി നല്‍കി. ഹൈക്കോടതിയും പ്രവര്‍ത്തിച്ചില്ല.