മുംബൈ: മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് നിലയുള്ള മാളില്‍ തീപിടുത്തമുണ്ടായപ്പോള്‍ മുന്നുറോളം ആളുകള്‍ ഉണ്ടായിരുന്നു. അത്യാഹിത സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
20 ഫയര്‍ എന്‍ജിനുകളോളം സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇപ്പോഴും തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
തീപിടുത്തമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. മൊബൈല്‍ കടകളാണ് മാളില്‍ കൂടുതലായി പ്രവര്‍ത്തിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.