ബെര്‍ലിന്‍: കോവിഡ് വ്യാപനത്തോത് അല്പം കുറഞ്ഞതിനു പിന്നാലെ ജര്‍മനിയില്‍ കൂടുതല്‍ ഇളവുകള്‍. വിവിധ സംസ്ഥാനങ്ങളാണ് പരമാവധി ഇളവുകള്‍ ഏര്‍പ്പെടുത്തുന്നത്. മാസ്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും വരെ ചില സംസ്ഥാനങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.
ഇത് രാജ്യത്തെ ഭരണകൂടത്തെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിനെതിരെ ജര്‍മനി സ്വീകരിച്ച നടപടികള്‍ വ്യാപക പ്രശംസ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതിനേത്തുടര്ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും തീരുമാനിച്ചത്. അതാത് സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ തീരുമാനിക്കാമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 1,80,789 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 8,428 പേരാണ് ഇവിടെ മരണത്തിനു കീഴടങ്ങിയത്.