ന്യൂഡല്‍ഹി: കോവിഡ് ഭീതിയും ലോക്ഡൗണും കാരണം മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍.

EducationMinisterGoesLive എന്ന വെബിനാര്‍ വഴി വിദ്യാര്‍ത്ഥികളുമായുള്ള തത്സമയ ആശയവിനിമയത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ വിദ്യാഭ്യാസത്തിനാധാരമായ 29 വിഷയങ്ങളിലാകും പരീക്ഷ നടത്തുകയെന്ന് സി.ബി.എസ്.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷയ്ക്ക് 10 ദിവസം മുന്‍പ് തന്നെ തീയതികള്‍ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചിരുന്നു.

നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ തീയതികളും ലൈവ് വെബിനാറില്‍ പ്രഖ്യാപിച്ചു. ജൂലൈ 26-നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയാണ്.