• സണ്ണി കല്ലൂപ്പാറ

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ ഓണാഘോഷം ഓഗസ്റ്റ് 30-നു ഉച്ചകഴിഞ്ഞ് 2 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തും.തദവസരത്തില്‍ കര്‍ഷകശ്രീ അവാര്‍ഡും, മികച്ച ദമ്പതികള്‍ക്കുള്ള അവാര്‍ഡും നല്‍കും. പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ട്രഷറര്‍ ബെന്നി ജോര്‍ജ് എന്നിവര്‍ സംയുക്തമായി അറിയിച്ചതാണിത്. ജോസ് അക്കക്കാട്ടില്‍ കോര്‍ഡിനേറ്ററായിരിക്കും.

തോമസ് അലക്‌സ് കര്‍ഷകശ്രീക്ക് നേതൃത്വം നല്‍കും. സണ്ണി കല്ലൂപ്പറ കള്‍ച്ചറല്‍ പ്രോഗ്രാമിനും,രാജു മാത്യു ടെക്‌നോളജിയും, മാത്യു വര്‍ഗീസ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരിക്കും. മഞ്ജു മാത്യു, ജിഷാ ജോര്‍ജ് എന്നിവര്‍ എം.സിമാരായിരിക്കും. സോണി ജോസഫ് ഫോട്ടോ കോണ്ടസ്റ്റിനു നേതൃത്വം നല്‍കും.

ജേക്കബ് ചൂരവടി, സന്തോഷ് മണലില്‍, വര്‍ക്കി പള്ളിത്താഴത്ത്, വിന്‍സെന്റ് ജോണ്‍, മനോജ് അലക്‌സ്, ജിജോ ആന്റണി, സണ്ണി ജയിംസ്, പൗലോസ് ജോസഫ്, നെവിന്‍ മാത്യു എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും.