ന്യൂഡല്‍ഹി: പുതിയ കൈലാസ്​ മാനസരോവര്‍ റോഡി​നെ കുറിച്ചുള്ള വിവാദത്തിന്​ നേപ്പാളി​നെ പ്രേരിപ്പിക്കുന്നത്​ മറ്റൊരുരാജ്യമാണെന്ന്​ കരസേനാ മേധാവി മനോജ് നരവനെ. നേപ്പാള്‍ ഈ വിഷയം ‘മറ്റൊരാളുടെ നിര്‍ദേശപ്രകാരം’ ഉന്നയിച്ചതാകാമെന്നാണ്​​ ചൈനയുടെ ​പേരെടുത്ത്​ പറയാതെ മനോജ്​ നരവനെ ആരോപിച്ചത്​.

മാനസരോവറിലേക്ക്​ പോകുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ യാത്രാ സമയം കുറയ്ക്കുന്നതിനായി ലിപുലേഖ് വഴിയാണ്​ ഇന്ത്യ പുതിയ റോഡ്​ നിര്‍മിച്ചത്​. എന്നാല്‍, തങ്ങളുടെ അതിര്‍ത്തി കൈയേറിയാണ്​ നിര്‍മാണമെന്നാരോപിച്ച്‌​ നേപ്പാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേപ്പാളി​​െന്‍റ മണ്ണില്‍ ഇന്ത്യ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് ഒഴിവാക്കണമെന്ന്​ അംബാസഡര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പുതിയ റോഡ്​ ഇന്ത്യയില്‍ തന്നെയാ​െ​ണന്നും അതിര്‍ത്തി കൈയേറിയിട്ടില്ലെന്നും കരസേന മേധാവി പറഞ്ഞു. ‘കാളി നദിയുടെ കിഴക്ക് പ്രദേശം തങ്ങളുടേതാണെന്നാണ്​ നേപ്പാള്‍ അംബാസഡര്‍ പറഞ്ഞത്​. അതില്‍ ഒരു തര്‍ക്കവുമില്ല. നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇന്ത്യ റോഡ് നിര്‍മ്മിച്ചത്​. അവര്‍ എന്തിനാണ് പ്രക്ഷോഭം നടത്തുന്നതെന്ന് എനിക്കറിയില്ല’ -വെള്ളിയാഴ്​ച വെബിനാറില്‍ സംസാരിക്കവെ മനോജ് നരവനെ പറഞ്ഞു.

മുമ്ബൊരിക്കലും ഇതി​​െന്‍റ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. മറ്റൊരു രാജ്യത്തി​​െന്‍റ നിര്‍ദേശപ്രകാരമാണ്​ നേപ്പാള്‍ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്ന്​ വിശ്വസിക്കാന്‍ കാരണമുണ്ട്. അതിനാണ്​ വളരെയധികം സാധ്യത -അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഘടിയാബ്ഗറില്‍നിന്ന് ലിപുലേഖിലേക്കാണ്​ 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റോഡ് ഇന്ത്യ നിര്‍മിച്ചത്​. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്​ കഴിഞ്ഞ ആഴ്ചയാണ്​ ഇത്​ ഉദ്ഘാടനം ചെയ്തത്​.