തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിച്ച വാഹനം നിര്‍ത്താതെ പോയെന്നാണ് പുറത്തു വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്, ‘മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി. പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് എസ്. വി. പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയയെന്നാണ് പുറത്ത് വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം ആവശ്യമാണ്. പ്രദീപിന് ആദരാഞ്ജലികള്‍ നേരുന്നു.’

അധികം കടകളോ സി സി ടി വികളോ ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ കാരക്കമണ്ഡപത്തിന് സമീപം വച്ച്‌ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദീപിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപിന്റെ വാഹനം സഞ്ചരിച്ച അതേ ദിശയില്‍ എത്തിയ വാഹനമാണ് പ്രദീപ് സഞ്ചരിച്ച വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്.

പ്രദീപ് നയിക്കുന്ന യു ട്യൂബ് ചാനലില്‍ അടുത്തിടെ സംപ്രേഷണം ചെയ്തതില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ആയിരുന്നു.