മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം അസുഖ ബാധിതനായ വിവരം അറിയിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും അജിത് പവാര്‍ വ്യക്തമാക്കി. അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് ബ്രീച്ച് കാന്റി ആശുപത്രിയിലാണ്. ആശുപത്രിയിലേക്ക് മാറിയത് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്.
തന്റെ ആരോഗ്യനിലയെക്കുറിച്ച് കുറിച്ച് ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആശങ്ക വേണ്ടെന്നും കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം പൊതുരംഗത്ത് തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. അസുഖം സ്ഥ്രീകരിച്ചത് ക്വാറന്റൈനില്‍ തുടരവെ വീണ്ടും നടത്തിയ പരിശോധനയിലാണ്.