മഹാരാഷ്ട്രയില്‍ കൊവിഡ് മരണസംഖ്യ വര്‍ധിക്കുന്നു. 24 മണിക്കുറിനിടെ 120 പേര്‍ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 82,000 കടന്നു. പുതുതായി 2,739 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ കൊവിഡ് കേസുകള്‍ അരലക്ഷത്തിലേക്ക് കടക്കുകയാണ്. ഔറംഗബാദ് സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് മരണസംഖ്യ 100 കടക്കുന്നത്. 24 മണിക്കൂറിനിടെ 120 പേര്‍ കൂടി മരിച്ചതോടെ 2969 ആയിരിക്കുന്നു ആകെ മരണസംഖ്യ. 82, 968 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസുകള്‍ക്കൊപ്പമാണ് മഹാരാഷ്ട്രയുടെ സ്ഥാനം. വളര്‍ച്ചനിരക്ക് ഇതേ പടി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര ചൈനയെ മറികടക്കും.

കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ 1274 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേര്‍ കൂടി മരിച്ചു. 47,128 പേരാണ് മുംബൈയിലെ ആകെ രോഗബാധിതര്‍. ഔറംഗബാദ് സെന്‍ട്രല്‍ ജയിലിലെ 29 തടവുകാര്‍ക്ക് കൊവിഡ് പോസിറ്റീവായി.