മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 25 ആയി. തിങ്കളാഴ്ച അര്‍ധരാത്രിയോടെ 12 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. അപകടത്തില്‍ മരിച്ചവരില്‍ 11 കുട്ടികള്‍ ഉള്‍പ്പെടുന്നു .ഇവര്‍ രണ്ടിനും 11നും ഇടയില്‍ പ്രായം ഉള്ളവരാണ്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെടുത്തിയ 25 പേര്‍ ഭിവണ്ടി, താനെ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടം തകര്‍ന്നത്.
43 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 ഫ്‌ളാറ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ദുരന്തത്തിനു പിന്നാലെ സമീപത്തെ 2 കെട്ടിടങ്ങള്‍ കോര്‍പറേഷന്‍ ഒഴിപ്പിച്ചു.
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 25 ആയി
