മഹാരാഷ്ട്രയിലെ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് ബാധ പടരുന്നു . കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പൊലീസുകാര്‍ക്കിടയില്‍ 6300 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 71 പേര്‍ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും പൊലീസ് നിയന്ത്രണത്തിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 42,410 കൊവിഡ് കേസുകളാണ് മഹാരാഷ്ട്ര പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3208 പേര്‍ ഇപ്പോള്‍ രോഗബാധിതരാണ്. ആകെ 439 പേരാണ് കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.