ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നന്ദേദില്‍ തീര്‍ത്ഥാടനത്തിന് പോയി തിരിച്ചെത്തിയ 173 സിഖ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രില്‍ 22 മുതല്‍ മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര ഹസൂര്‍ സാഹിബില്‍ നിന്നുള്ള തീര്‍ഥാടകര്‍ പഞ്ചാബിലേക്ക് മടങ്ങാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അഞ്ചു ദിവസത്തിന് ശേഷമാണ് ഇവരെ ക്വാറന്റീനിലാക്കാന്‍ ഉത്തരവു വന്നത്.
നാലായിരത്തോളം തീര്‍ത്ഥാടകരാണ് പഞ്ചാബില്‍ നിന്ന് നന്ദേദ് ഗുരുദ്വാരയിലേക്ക് തീര്‍ഥാടനത്തിനു പോയിരുന്നത്. ഇവരില്‍ ചിലരെല്ലാം അവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിനെ തുടര്‍ന്ന് 3,500 പേര് പഞ്ചാബിലേക്ക് മടങ്ങി എത്തി.
കോവിഡ് 19 ബാധിച്ച് പഞ്ചാബില്‍ ഇതുവരെ 19 പേര് മരിച്ചു. 539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.