കോവിഡ് 19 ന്റെ അതിപ്രസരണം മുലം ഉണ്ടായിരിക്കുന്ന ലോക്ഡൗൺകാലവും, അവധിക്കാലവും, പ്രയോജനകരവും ആസ്വാദ്യകരവുമാക്കി തീർക്കുന്നതിനായി “അമ്മ” എന്ന “അറ്റ്ലാന്റാ മെട്രോ മലയാളീ അസ്സോസിയേഷൻ” അറ്റ്ലാന്റായിലെ കുടുംബസദസ്സുകൾക്ക് online മത്സരങ്ങൾ ഒരുക്കി മാർഗ്ഗ ദർശിയാകുന്നു.
മലയാളി സമൂഹത്തിന്റെ പൊതു താൽപര്യങ്ങളെ മുൻ നിർത്തി കുടുംബ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാനസിക പിരിമുറുക്കത്തിനും, മാനസിക സമ്മർദ്ദങ്ങൾക്കും ഒരു പരിധിവരെങ്കിലും അയവു വരുത്തുക എന്നുള്ള ഉദ്ദേശത്തോടു കൂടിയാണ് ഇങ്ങനെയൊരു ക്രീയാത്മകമായ online മത്സരങ്ങൾ നടത്തുന്നതിനു ‘അമ്മ’ മുന്നിട്ട് ഇറങ്ങിയത് എന്ന് വൈസ് പ്രസിഡന്റെ ഷാനു പ്രകാശ് അറിയിച്ചു.
മുതിർന്നവർക്കും ,കുട്ടികൾക്കും ,ഒരുപോലെ പങ്കാളികളാകാൻ പറ്റുന്ന തരത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പെൻസിൽ ഡ്രോയിംഗ് ,പിക്ചർ കളറിങ്ങ്, കവിതാ രചന,പ്രസംഗ മത്സരം, ഉപന്യാസ മത്സരം, റ്റിക് റ്റോക്, സെൽഫി കോൺടസ്റ്റ് , എന്നിവയും , ഇവയെ കൂടാതെ അറ്റലാന്റായിലെ പ്രഗൽഭനായ കർഷക ശ്രീയെ കണ്ടത്തുന്നതിനുള്ള കർഷക ശ്രീ മത്സരവുംസംഘടിപ്പിച്ചിരിക്കുന്നു.
ഇതിനെല്ലാം ഉപരിയായി അറ്റലാന്റായിലെ പ്രഗൽഭരായ സോഫ്റ്റ് വെയർ എൻജിനിയേഴ്സിനായി അവരുടെ കഴിവുകളെ മലയാളി സമൂഹത്തിന് പ്രയോജന പ്രദമാക്കുന്നതിന് വേണ്ടി ചീട്ടു കളിയിലെ 28, 56, കണ്ടുകൊണ്ടും, സംസാരിച്ചുകൊണ്ടും കളിക്കുന്നതിനായി ഒരു ‘ആപ്പ്’ ഉണ്ടാക്കുന്നതിനുള്ള ചലഞ്ചും ഉൾപ്പെടുത്തിയിരിക്കുന്നു.
സാമൂഹൃ, സാംസ്കാരിക, സംഘടനകൾ സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി മനുഷ്യ സമൂഹത്തിന് ഉത്തേജനം പകരുക എന്ന സദുദ്ദേശം മുൻ നിർത്തിയുള്ള ലക്ഷ്യം മുന്നിൽ കണ്ടാണ് ‘അമ്മ’ വ്യത്യസ്ഥ പരിപാടികളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്