മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി. തൊഴില്‍ സമയത്ത്​ നഴ്​സിങ്​ ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത്​ രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി അധികൃതര്‍ മലയാളത്തിന്​ വി​ലക്കേര്‍പ്പെടുത്തി ​സര്‍ക്കുലര്‍ ഇറക്കിയത്​.