മലപ്പുറം ജില്ലയില്‍  483 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 447 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 388 പേരുള്‍പ്പടെ ഇതുവരെ 11,748 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.

 

കോഴിക്കോട് 536 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം ബാധിച്ചത്. 32 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപറേഷൻ പരിധിയിൽ 195 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് ആരോഗ്യപ്രവർത്തകരും ജില്ലയിൽ രോഗബാധിതരായി. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4108 ആയി. 240 പേരാണ് രോഗമുക്തരായത്.