മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാർഡിലെ പത്തപിരിയത്ത് ബൂത്ത് നമ്പർ ഒന്നിലുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.

മലബാർ മേഖലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. ലീഗ് നേതാക്കളടക്കം വോട്ട് രോഖപ്പെടുത്താൻ പോളിംഗ് സ്‌റ്റേഷനിലെത്തി. വോട്ടെടുപ്പ് ആരംഭിച്ച് നിലവിലെ കണക്കനുസരിച്ച് കാസർഗോഡ് 1.6 ശതമാനം, കണ്ണൂർ-2ശതമാനം, കോഴിക്കോട് – 2ശതമാനം, മലപ്പുറം- 1.8 ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില.