വളാഞ്ചേരി വട്ടപ്പാറയില്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട് പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നു. അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നു.
ഇന്നലെ രാത്രിയാണ് സംഭവം.പാചകവാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിയുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. വാഹനത്തിനുള്ളല്‍ കുടുങ്ങിയ െ്രെഡവര്‍ തിരുനല്‍വേലി സ്വദേശി അറമുഖ സ്വാമിയെ (38) പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താഴ്ചയിലേക്കു മറിഞ്ഞ ലോറിയില്‍ നിന്നും വാതകം ചോര്‍ന്നതോടെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു.നിറയെ പാചകവാതകവുമായി കൊച്ചി ഭാഗത്തേക്കു പോകുന്ന കാപ്സ്യൂള്‍ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. തൃശൂര്‍- കോഴിക്കോട് ദേശീയ പാതയില്‍ വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചുവിടുകയാണ്. അതേസമയം അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന നടപടി തുടരുകയാണ്.