മലപ്പുറം : മലപ്പുറം ജില്ലയില്‍ കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ഓക്സിജന്‍ പ്ലാന്റുകള്‍ വേണമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം പ്ലാന്റുകള്‍ക്ക് അനുമതി നല്‍കിയത്. നിലവില്‍ മറ്റ് നാലിടങ്ങളിലെയും ഓക്സിജന്‍ പ്ലാന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ മലപ്പുറം ജില്ലയിലെ ഓക്സിജന്‍ പ്ലാന്റുകളുടെ എണ്ണം ആറാകും.
മിനിറ്റില്‍ 10000 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപിക്കാന്‍ കഴിയുന്ന പ്ലാന്റുകളാണ് നിര്‍മ്മിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എന്‍എച്ച്‌ആര്‍ഐയ്ക്കാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല. മെന്‍സ് ഹോസ്റ്റലിന് സമീപം 1500 ചതുരശ്ര അടിയില്‍ അഞ്ച് മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മാണം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലുംനാഷണല്‍ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ ആണ് പ്ലാന്റ് നിര്‍മിക്കുന്നത്



