ഭോപ്പാല്‍: മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. ക്യാപ്റ്റന്‍ വിശാല്‍ യാദവ് (30) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റ് അന്‍ഷുല്‍ യാദവിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭോപ്പാലില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള രേവ ജില്ലയിലെ ഉമ്രി ഗ്രാമത്തിലാണ് ട്രെയിനര്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11.30 നാണ് അപകടം.
രേവയിലെ ക്ഷേത്രത്തിന്‍റെ മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. പരിശീലന പറക്കലിനിടെ ക്ഷേത്രത്തിന്‍റെ താഴികക്കുടത്തില്‍ ഇടിക്കുകയായിരുന്നു.

പ്രഥമദൃഷ്ട്യാ, മോശം കാലാവസ്ഥയും പ്രദേശത്ത് നിലനില്‍ക്കുന്ന മൂടല്‍മഞ്ഞുമാണ് അപകടത്തിന് കാരണമായി കണക്കാക്കുന്നത്.