ഡാലസ്: തലവടി കാരിക്കുഴി ചുടുകാട്ടില്‍ പരേതരായ സി.എം. ഇട്ടി ചെറിയായുടെയും അച്ചാമ്മ ഇട്ടിച്ചെറിയായുടെയും മകന്‍ മത്തായി ഇട്ടി ചെറിയാന്‍ (ബാബു-78, റിട്ട. എയര്‍ ഫോഴ്‌സ്) മെയ് 15 ന് ഗാര്‍ലന്‍ഡില്‍ നിര്യാതനായി.ഡാളസ് ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് (ടി. പി. എം.) സഭാംഗമാണ്.

ഭാര്യ ലീലാമ്മ, പാമ്പാടി പാറമ്പുഴ കുടുംബാംഗമാണ്. ഏക മകള്‍ ജെനിസ്, മരുമകന്‍ ഗര്‍സിം, കൊച്ചുമക്കള്‍ ഫേബാ, സ്റ്റാന്‍ലി, ഷാരന്‍.

സഹോദരങ്ങള്‍: അമ്മുക്കുട്ടി (യു.എസ്), ആലീസ് (സെന്റര്‍ മദര്‍,ടി.പി.എം., എറണാകുളം), രാജു (യു എസ്), വത്സമ്മ (കൊച്ചുമാമൂട്ടില്‍, തലവടി), റോസമ്മ (യു എസ്), പ്രസാദ് (യു എസ്)

സംസ്‌കാരം മെയ് 23 ശനിയാഴ്ച ഡാലസില്‍ നടത്തും.

Contact: 214-243-9668