കോഴിക്കോട്: സ്കൂൾ യുവജനോത്സവ വേദിയിലെ സ്വാഗതഗാന വിവാദം കത്തുന്നു. കലോത്സവ സ്വാഗതഗാന വിവാദത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റാണ് പ്രസ്താവനയിലൂടെ നടപടിവേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് പരിശോധിക്കണമെന്നും തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഈ നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും സിപിഎം വ്യക്തമാക്കുന്നുണ്ട്. 

അതേസമയം സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്‌കാരം ഒരുക്കിയ സംഘടന രംഗത്തെത്തി. ഒരു രാഷ്ട്രീയവും പരിപാടിയില്‍ കലര്‍ത്തിയിട്ടില്ലെന്നും ഇപ്പോഴുണ്ടായ വിവാദം ഖേദകരമാണെന്നും മാതാ ഡയറക്ടര്‍ കനകദാസ് വ്യക്തമാക്കി. സംഘപരിവാര്‍ ബന്ധമെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടി കഴിഞ്ഞ ഉടന്‍ ആദ്യം അഭിനന്ദനവുമായി എത്തിയവരിൽ ഒരാളാണ് മന്ത്രി മുഹമ്മദ് റിയാസ്. എന്നാൽ ഇത് വിവാദമായപ്പോള്‍ അദ്ദേഹം ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. സിപിഎം ജില്ലാ സമ്മേളനത്തിലും പരിപാടി അവതരിപ്പിച്ചതായി കനകദാസ് വ്യക്തമാക്കി. 

ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും  വിരുദ്ധമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.  ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെട്ടു.

കലോത്സവത്തിൻ്റെ  ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിൻ്റെ  ഭാഗമായ ദൃശ്യാവിഷ്‌ക്കാരം ഇതിനിടയില്‍ വിമര്‍ശനത്തിനിടയാക്കിയത് സിപിഎം ഗൗരവത്തോടെ കാണുന്നു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും  വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.  ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നു.