മനാമ: ജൂണ്‍ ഒന്ന് മുതല്‍ ബഹ്റൈനില്‍ ബസ് യാത്രക്ക് ‘ഗോ കാര്‍ഡ്’ നിര്‍ബന്ധം. കാഷ് ആയി ഇനി ടിക്കറ്റ് നിരക്ക് സ്വീകരിക്കില്ല. 500 ഫില്‍സാണ് ഗോ കാര്‍ഡിെന്റ വില. മനാമ, മുഹറഖ്, ഇസാ ടൗണ്‍ ബസ് സ്റ്റേഷനുകളില്‍നിന്ന് കാര്‍ഡ് വാങ്ങാം. ഇവിടെയുള്ള ടിക്കറ്റ് മെഷീനുകളില്നിന്നും കാര്‍ഡ് ലഭ്യമാണ്. ഇതിനുപുറമേ, വിമാനത്താവളം, യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈന്‍ (അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രം), ബഹ്റൈനില്‍ എല്ലായിടത്തുമുള്ള സെയില്‍സ് ടീം, ഡ്രൈവര്‍ എന്നിവരില്‍നിന്നും കാര്‍ഡ് വാങ്ങാം.