ന്യൂഡൽഹി: ബ്രീസീലുണ്ടായ കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമ സംഭവങ്ങള്‍ ആശങ്കജനകമാണ്. ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ട്. സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ബോല്‍സനാരോയുടെ അനുകൂലികളാണ് കലാപം സൃഷ്ടിക്കുന്നത്. ബോൾസനാരോ അനുയായികൾ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പ്രതിഷേധക്കാർ ഇരച്ചു കയറി.
മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഇവിടങ്ങളിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിനു നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ പ്രസിഡന്റ് അപലപിച്ചു