പാലക്കാട്: സ്വകാര്യ ബീയർ നിർമാണശാലയിൽനിന്നു ബീയർ കടത്തിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പി.ടി. പ്രിജുവിനെയാണ് സസ്പെൻഡ് ചെയ്തത്.
ആറ് കെയ്സ് ബീയറാണ് പ്രിജുവിന്റെ നിർദേശപ്രകാരം കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടർന്നാണ് പ്രിജുവിനെതിരെ നടപടി സ്വീകരിച്ചത്.