ബ്രിട്ടനില്‍ ആദ്യം കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചവരില്‍ ഇന്ത്യന്‍ വംശജനും. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള 87കാരനായ ഹരി ശുക്ലയാണ്​ ഫൈസര്‍-ബയോണ്‍ടെക്ക്​ വാക്​സിന്‍ സ്വീകരിച്ച ആദ്യ ഇന്ത്യന്‍ വംശജനായത്​. ന്യൂകാസിലിലുള്ള ആശുപത്രിയില്‍ വെച്ചാണ്​ ഹരി ശുക്ല വാക്​സിന്‍ സ്വീകരിച്ചത്​.

‘ഈ മഹാമാരി അതിന്‍െറ അവസാനഘട്ടത്തിലേക്ക്​ നീങ്ങുകയാണ്​ എന്ന പ്രതീക്ഷ ഏറെ സന്തോഷം നല്‍കുകയാണ്​. വാക്​സിന്‍ സ്വീകരിച്ച്‌​ അതില്‍ എന്റെതായ പങ്ക്​ നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്​. ഇതെന്‍റ കടമയായി കരുതുന്നു’- അദ്ദേഹം പറഞ്ഞു.