ല​ണ്ട​ന്‍: കോ​വി​ഡ്- 19 ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​​ദ്ദേ​​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തീ​വ്ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് ഒൗ​ദ്യോ​ഗി​ക അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു.

വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ള്‍ താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ന്‍ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ നി​ര്‍​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. നേ​ര​ത്തേ, പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബോ​റി​സി​ന്‍റെ ഐ​സൊ​ല​ഷ​ന്‍ നീ​ട്ടി​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന അ​ദ്ദേ​ഹം യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.