അടുത്ത ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പ്രശസ്ത സിനിമാട്ടോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന്‍. ഇതിന് മുമ്ബ് ബോളിവുഡില്‍ അശോക,തഹാന്‍ എന്നീ ചിത്രങ്ങള്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിരുന്നു.
അദ്ദേഹം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള പുതിയ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഈ ചിത്രത്തിന്റെ ആലോചനകള്‍ക്കിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് മലയാളത്തില്‍ സന്തോഷ് ശിവന്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പുതിയ ചിത്രം മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൗബിന്‍ , നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗാസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഈ ചിത്രങ്ങളെ കൂടാതെ അദ്ദേഹമൊരു ബിഗ്‌ബജറ്റ് ചിത്രത്തിന്റെ ആലോചനയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കൊറോണ കാലം കഴിഞ്ഞ് സിനിമാമേഖലയിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ ഈ ബിഗ് ബജറ്റ് ചിത്രവുമായി മുന്നോട്ട് പോവുകയുള്ളൂ എന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.